പുസ്തകം വിറ്റ് ലഭിച്ച പണം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക്

കാളികാവ്: പുസ്തകം വിൽപ്പന നടത്തി ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്. പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച പ്രാദേശിക ചരിത്രം രേഖപ്പെടുത്തുന്ന കെ. അത്തീഫ് എഴുതിയ 'അടയാളങ്ങൾ' എന്ന പുസ്തകത്തിന്റെ വിൽപ്പനയിലൂടെ ലഭിച്ച തുകയാണ് പ്രളയ ദുരിത ബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്.

കാളികാവ് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.നജീബ് ബാബു , സെക്രട്ടറി ജാനറ്റ് എന്നിവർ പുസ്തക രചയിതാവ് അത്തീഫിൽ നിന്നും തുക സ്വീകരിച്ചു. ചടങ്ങിൽ വി. സാദ് കാളിക്കാവ്, സി.എച്ച് കുഞ്ഞിമുഹമ്മദ്, പി.സക്കീർ ഹുസൈൻ, മൂസക്കുട്ടി, ശിഹാബ്, ഉമ്മച്ചൻ, പി. അസൈനാർ തുടങ്ങിയവരും പഞ്ചായത്ത് ജീവനക്കാരും പങ്കെടുത്തു. ആദ്യ ഗഡുവായി 13,000 രൂപയാണ് കൈമാറിയത്.

Tags:    
News Summary - kerala flood relief- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.