മികച്ച രീതിയിൽ കോവിഡ്​ മരണങ്ങൾ തടയാൻ കേരളത്തിന്​ കഴിഞ്ഞു -മുഖ്യമന്ത്രി

തിരുവനന്തപുരം: തീരപ്രദേശത്ത്​ കോവിഡ്​-19 രോഗവ്യാപനം തടയാൻ പ്രത്യേക കർമപദ്ധതി നടപ്പാക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത്​ കോവിഡ്​ ഭീഷണി കൂടുതൽ ശക്തമാവുകയാണ്​. പ്രതിരോധപ്രവർത്തനങ്ങൾ ജനങ്ങളുടെ സഹകരണത്തോടെ വിട്ടുവീഴ്​ചയില്ലാതെ മുന്നോട്ടുകൊണ്ടുപോയാൽ ഇതിന്​ തടയിടാനാകും. 

രണ്ട്​ ലാർജ്​ കമ്യൂണിറ്റി ക്ലസ്​റ്റർ അടക്കം 51 ക്ലസ്​റ്റർ രൂപപ്പെട്ടിട്ടുണ്ട്​. രോഗികളുടെ വർധനയുടെ ​േതാത്​ ഇനിയും കൂടിയാൽ വല്ലാതെ പ്രയാസപ്പെടും. റിവേഴ്​സ്​ ക്വാറൻറീൻ വേണ്ടവർക്ക്​ രോഗബാധ ഉണ്ടായാൽ ​െഎ.സി.യു, ​​െവൻറിലേറ്റർ ആവശ്യം കുതിച്ചുയരും. ആരോഗ്യവകുപ്പ് ഇത്​ ഒരുക്കുകയാണെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു​.

ആലപ്പുഴ പ്രത്യേക ക്ലസ്​റ്ററായി കണ്ട്​ തടയാൻ നടപടി എടുക്കും. കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്നും പ്രതിരോധത്തി​​െൻറ എല്ലാവശങ്ങളിലും കേരളം മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച രീതിയിൽ കോവിഡ്​ മരണങ്ങളെ തടയാൻ കേരളത്തിന്​ കഴിഞ്ഞു. കോവിഡ്​ മരണം ലോകശരാശരി 4.38 ശതമാനമാണ്​. ഇന്ത്യയിൽ 2.67. കേരളത്തിൽ 0.39 ശതമാനം ആണ്​. മേന്മ തെളിയിക്കാനല്ല, കേരളത്തി​​െൻറ കോവിഡ്​ പ്രതിരോധത്തെക്കുറിച്ച്​ ബോധപൂർവം നടത്തുന്ന തെറ്റായ പ്രവണത തിരുത്താനാണ്​ ഇത്​ പറയുന്നത്​.

ടെസ്​റ്റ്​ ​േവണ്ടത്ര നടത്തുന്നി​െല്ലന്ന​ ആരോപണം ശരിയല്ല. ടെസ്​റ്റ്​ കൂട്ടണമെന്നാണ്​ സർക്കാർ നിലപാട്​. കേരളത്തിലെ ടെസ്​റ്റ്​ ​പോസിറ്റിവിറ്റി നിരക്ക്​​ 2.27 ശതമാനമാണ്​. മുമ്പ്​ രണ്ട്​ ശതമാനത്തിലും താഴെ ആയിരുന്നു. ഇത്​ ലോകത്ത്​ തന്നെ മികച്ചതാണ്​. ഒരു പോസിറ്റിവ്​ കേസിന്​ മിനിമം 44 ടെസ്​റ്റ്​ ചെയ്യുന്നു​. 

ഒരാഴ്​ച മുമ്പ്​ അത്​ അമ്പതിന്​ മുകളിലായിരുന്നു. ടെസ്​റ്റുകളുടെ എണ്ണം കൂട്ടി 50ന്​ മുകളിലെത്തിക്കാൻ ശ്രമിക്കും. ​ഇതിലും കേരളം മറ്റ്​ പ്രദേശങ്ങളെക്കാൾ ബഹുദൂരം മുന്നിലാ​ണ്​. ഏത്​ ശാസ്​ത്രീയ മാനദണ്ഡം എടുത്താലും പ്രതിരോധത്തിൽ നമ്മൾ മുന്നിലാണെന്നും വിമർശനം ഉന്നയിക്കുന്നവർ കാര്യങ്ങൾ പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

Tags:    
News Summary - kerala is defending covid deaths properly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.