സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കോവിഡ്; 11 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 27, മലപ്പുറം 14, കോഴിക്കോട് 13, കാസര്‍ഗോഡ് 8, കൊല്ലത്തും ആലപ്പുഴയിലും 5, കണ്ണൂര്‍ 4, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതം, വയനാട് 2, പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 11 പേർ രോഗമുക്തി നേടി.

 

തൃശൂരിൽ രോഗം ബാധിച്ചവരിൽ രണ്ട് പേർ ആരോഗ്യ പ്രവർത്തകരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ആകെ 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 814 പേര്‍ ഇതുവരെ കോവിഡ്മുക്തരായി. വിവിധ ജില്ലകളിലായി 1,97,078 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,95,307 പേര്‍ വീട് / ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റൈനിലും 1771 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 211 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. - 42, കുവൈറ്റ് - 15, ഒമാന്‍ - 5, റഷ്യ - 4, നൈജീരിയ - 3, സൗദി അറേബ്യ - 2, ഇറ്റലി - 1, ജോര്‍ദാന്‍ - 1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര - 6, തമിഴ്‌നാട് - 6, ഡല്‍ഹി - 2, കര്‍ണാടക - 1) വന്നതാണ്.

6 ഹോട്ട്സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവിൽ 150 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ഇന്ന് കോവിഡ് മുക്തി നേടിയത് കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 5 പേരും, പാലക്കാട്, വയനാട്, കണ്ണൂര്‍ (കാസര്‍കോട് സ്വദേശികള്‍) ജില്ലകളില്‍ നിന്നുള്ള 2 പേരുമാണ്.
 

Tags:    
News Summary - kerala covid update-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.