Image: Financial Express

സംസ്ഥാനത്ത് 27 പേർക്ക്കൂടി രോഗമുക്തി; വ്യാഴാഴ്ച ഏഴ് പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 27 പേർക്ക് കൂടി രോഗമുക്തി. കാസർകോട് -24, എറണാകുളം, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഒന് നുവീതം കോവിഡ് ബാധിതരാണ് രോഗമുക്തി നേടിയത്. വ്യാഴാഴ്ച ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ -നാല്, കോഴിക ്കോട് -രണ്ട്, കാസർകോട് -ഒന്ന് എന്നിങ്ങനെയാണ് പുതിയ രോഗബാധിതരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത ്തിൽ അറിയിച്ചു.

ഇവരിൽ അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആകെ 394 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 147 പേർ നിലവിൽ ചികിത്സയിലുണ്ട്. 88,855 പേരാണ് നിരീക്ഷണത്തിലുള ്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 504 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 108 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച ്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്‍റെ മൂന്നിരട്ടിയിലേറെ പേരാണ് രോഗമുക്തി നേടിയത്. നമ്മുടെ പ്ര തിരോധപ്രവർത്തനങ്ങളുടെ ഗുണഫലമാണിത്.

ബ്രിട്ടീഷ് എയർവേയ്സിന്‍റെ പ്രത്യേക വിമാനം ഇന്നലെ കൊച്ചിയിൽ നിന്നും തിരുവനനന്തപുരത്ത് നിന്നും 268 യാത്രക്കാരുമായി ബ്രിട്ടനിലേക്ക് യാത്രതിരിച്ചു. ഇക്കൂട്ടത്തിൽ കോവിഡ് ഭേദമായ ഏഴ് വിദേശ പൗരന്മാരുമുണ്ട്. നമ്മുടെ നേട്ടത്തിന്‍റെ പ്രതീകമാണിത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ ഡ്യൂട്ടിയിലിരിക്കെ രോഗം ബാധിച്ച രണ്ട് പേരും ഇന്ന് രോഗമുക്തി നേടിയവരിൽ ഉൾപ്പെടുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽ നാല്​ ജില്ലകൾ തീവ്രബാധിത മേഖല
തിരുവനന്തപുരം: കേരളത്തിൽ നാല്​ ജില്ലകൾ ഒരുമിച്ച് റെഡ് സോണിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. കാസർകോട്​, മലപ്പുറം, കണ്ണൂർ, കോഴിക്കോട്​ ജില്ലകളാണ്​ തീവ്രബാധിത ജില്ലകൾ. ഈ ജില്ലകളിൽ മെയ്​ മൂന്ന്​ വരെ ലോക്​ഡൗൺ നിയന്ത്രണങ്ങൾ തുടരും. ഒരുതരത്തിലുമുള്ള ഇളവുകളും അനുവദിക്കില്ല.

നിലവിൽ കോഴിക്കോട്​ ജില്ലയെ കേന്ദ്രസർക്കാർ തീവ്രബാധിത മേഖലയായി കണക്കാക്കുന്നില്ല. തീവ്രബാധിത ജില്ലകളെ ഒരു മേഖലയാക്കാൻ കേന്ദ്രസർക്കാറി​​​​​െൻറ അനുമതി തേടും. തീവ്രബാധിത ജില്ലകളിൽ അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗൺ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് സോൺ ആയി പ്രഖ്യാപിച്ച ജില്ലകളിൽ കർശന നിയന്ത്രണം തുടരും.

പൊതുഗതാഗതം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ കേന്ദ്രം നിർത്തിവെച്ചിരിക്കുകയാണ്. ആളുകൾ കൂടുന്ന ചടങ്ങുകളെല്ലാം നിയന്ത്രണത്തിലാണ്. ഇവയെല്ലാം സംസ്ഥാനത്ത് തുടരും.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളെ ഒരുമിച്ച് ഒരു മേഖലയാക്കണം എന്ന അഭിപ്രായമുണ്ട്. ഇത് കേന്ദ്ര സർക്കാറിന് മുമ്പാകെ അവതരിപ്പിക്കും. കാസർകോട് -61, കണ്ണൂർ -45, മലപ്പുറം ഒമ്പത്, കോഴിക്കോട് ഒമ്പത് എന്നിങ്ങനെയാണ് ഇവിടങ്ങളിൽ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - kerala covid update kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.