പി.ജെ. ജോസഫും ജോസ് കെ. മാണിയും
Posted On
date_range Updated On
date_range എൽ.ഡി.എഫ് പ്രവേശനം ബുധനാഴ്ചക്കകമെന്ന് ജോസ് കെ. മാണി; ദിശയില്ലാത്ത കൊതുമ്പുവള്ളമെന്ന് ജോസഫ്
കോട്ടയം: ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം അടുത്ത ബുധനാഴ്ചക്കകം ഉണ്ടാകുമെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി എം.പി. തദ്ദേശ, നിയമസഭ സീറ്റുകൾ സംബന്ധിച്ച അന്തിമ ചർച്ചകൾ നടക്കുന്നതിനാലാണ് പ്രഖ്യാപനം വൈകുന്നത്. കേരള രാഷ്ട്രീയം കേരള കോൺഗ്രസിലൂടെ എന്ന ചിത്രം തെളിയുമെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
ദിശാ ബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് വിഭാഗമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ഏതുസമയത്തും മുങ്ങിത്താഴാം. ഇടത് മുന്നണിയിൽ ഉണ്ടാകുമോ, അവർ മുന്നണിയിൽ പ്രവേശിപ്പിക്കുമോ എന്ന് വ്യക്തമല്ലെന്നും പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.