കേൻറാൺമെൻറ് ഹൗസിൽ ചേർന്ന യു.ഡി.എഫ് യോഗത്തിൽ ഉമ്മൻ ചാണ്ടിയും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും സംഭാഷണത്തിൽ. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സമീപം
●ബിമൽ തമ്പി
തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടികയെച്ചൊല്ലി കോൺഗ്രസിൽ െപാട്ടിപ്പുറപ്പെട്ട തർക്കത്തിൽ താൽക്കാലിക മഞ്ഞുരുക്കം. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരം. തിങ്കളാഴ്ച യു.ഡി.എഫ് യോഗം ചേരുംമുമ്പായിരുന്നു അനുരഞ്ജനം.
ഞായറാഴ്ച ഉമ്മൻ ചാണ്ടിയുമായും ചെന്നിത്തലയുമായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് ഇന്നലെ ഇന്ദിര ഭവനിൽ പ്രസിഡൻറ് കെ. സുധാകരൻ കൂടി പെങ്കടുത്ത ചർച്ച നടന്നത്. ഡി.സി.സി പട്ടികയിലെ അതൃപ്തി പരസ്യമാക്കേണ്ടിവന്ന സാഹചര്യം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വിശദീകരിച്ചു. പട്ടിക അന്തിമമാക്കും മുമ്പ് വീണ്ടും കാണാമെന്ന വാഗ്ദാനം പാലിക്കാൻ കഴിയാതിരുന്ന സാഹചര്യം സംസ്ഥാന നേതാക്കൾ വിശദീകരിച്ചു.
ഇക്കാര്യത്തിൽ ഇനി പരസ്യ വിഴുപ്പലക്കൽ ഒഴിവാക്കി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ സാഹചര്യമൊരുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ശേഷിക്കുന്ന കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനയിൽ നേതാക്കളെ പൂർണമായും വിശ്വാസത്തിലെടുത്ത് എല്ലാ കാര്യങ്ങളും ചർച്ചചെയ്ത് ധാരണയുണ്ടാക്കാൻ സന്നദ്ധമാണെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു. അച്ചടക്ക നടപടിയിൽ നേതൃത്വം ഇരട്ടനീതി നടപ്പാക്കിെയന്നും അതംഗീകരിക്കാനാകില്ലെന്നും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചൂണ്ടിക്കാട്ടി. അക്കാര്യത്തിൽ എല്ലാവർക്കും സ്വീകാര്യമായ തുടർ നടപടികളുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡൻറ് ഉറപ്പ് നൽകി.
ചർച്ച മുക്കാൽ മണിക്കൂർ നീണ്ടു. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ചെറിയ തർക്കങ്ങളുണ്ടായിരുന്നെന്നും അതെല്ലാം പറഞ്ഞുതീർെത്തന്നും ചർച്ചക്കുശേഷം കെ. സുധാകരൻ അറിയിച്ചു. എ.െഎ.സി.സി ജനറൽ സെക്രട്ടറിയുടെ കേരള സന്ദർശനം മാറ്റിവെച്ചെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, അച്ചടക്കലംഘനം അനുവദിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി സ്വീകരിച്ച കർശന നിലപാടാണ് കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന പോരിന് മുന്നിട്ടിറങ്ങിയ മുതിർന്ന നേതാക്കളെ അനുനയത്തിന് വഴങ്ങാൻ പ്രേരിപ്പിച്ചതെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.