Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കെതിരെ പട്ടാമ്പിയിൽ ബി.ജെ.പി പ്രകടനം
പട്ടാമ്പി: ശബരിമല വിഷയത്തിൽ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പട്ടാമ്പിയിൽ കരിങ്കൊടി പ്രകടനം നടത്തി. ബി.ജെ.പി ഓഫിസിൽ നിന്ന് ആരംഭിച്ച പ്രകടനം മേലെ പട്ടാമ്പിയിൽ പൊലീസ് തടഞ്ഞു.
നിയോജക മണ്ഡലം പ്രസിഡൻറ് കെ.എം. ഹരിദാസ്, ടി.പി. ശ്രീധരൻ, ടി. കൃഷ്ണൻകുട്ടി, അനിൽകുമാർ, കൃഷ്ണകുമാർ, ഭാസ്കരൻ, സുനിൽകുമാർ, രാമദാസ്, മണികണ്ഠൻ, ശശി എന്നിവർ നേതൃത്വം നൽകി. കല ഏർപ്പെടുത്തിയ വി. സാംബശിവൻ സ്മാരക പുരസ്കാര വിതരണ ചടങ്ങിന് മുഖ്യമന്ത്രി പട്ടാമ്പിയിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.