നാഗമ്പടത്തെ സ്വകാര്യ ബസ്​സ്​റ്റാൻഡിൽ നിർത്തിയിട്ട ബസുകൾ​

ബസുടമകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്ന് ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍

കോട്ടയം: കോവിഡ്19 മൂലം ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ടത് സ്വകാര്യ ബസ് വ്യവസായമാണെന്ന് കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍. സര്‍ക്കാറിന്‍റെ മുന്നറിയിപ്പുകള്‍ യാത്രക്കാരെ സ്വകാര്യ ബസുകളില്‍ നിന്നും അകറ്റുന്ന സാഹചര്യമുണ്ടക്കിയെന്നും ബസ് ഉടമകൾ ചൂണ്ടിക്കാട്ടി.

മോറട്ടോറിയം പ്രഖ്യാപിച്ചതു കൊണ്ടും ഇന്‍ഷുറന്‍സിന് ഇളവു നല്‍കിയതു കൊണ്ടും സര്‍ക്കാര്‍ ടൗക്‌സ് ഇളവു ചെയ്തതു കൊണ്ടുമാണ് ഉടമകള്‍ ഇതുവരെ പിടിച്ചുനിന്നത്. ഇപ്പോള്‍ മോറട്ടോറിയം തീര്‍ന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉടമകളെ ഭീഷണിപ്പെടുത്തിയും അല്ലാതെയും നിര്‍ബന്ധിക്കുന്നത് ഉടമകളെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കും.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഓള്‍ കേരളാ ബസ് ഓപറേറ്റ്‌സ്  ഓര്‍ഗനൈസേഷന്‍  സംസ്ഥാന സീനിയര്‍ സെക്രട്ടറി ജോയി ചെട്ടിശ്ശേരി ആവശ്യപ്പെട്ടു.

Tags:    
News Summary - kerala Bus operators organisation against to Banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.