അപകീർത്തി കേസിൽ നഷ്ടപരിഹാരം വേണോ? തുകയുടെ ഒരു ശതമാനം കെട്ടിവെക്കണം

തിരുവനന്തപുരം: ആക്രമണം കാരണമുള്ള മരണം, മാരക മുറിവ്, അപകീർത്തിപ്പെടുത്തൽ, ദുരുദ്ദേശ്യ കുറ്റാരോപണം എന്നിവക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുമ്പോൾ കെട്ടിവെക്കേണ്ട കോടതി ഫീസ് അവകാശപ്പെടുന്ന തുകയുടെ ഒരു ശതമാനമായി നിജപ്പെടുത്തും. ഹേബിയസ് കോർപസിനും (തടങ്കലിലുള്ളയാളെ ഹാജരാക്കാനുള്ള ഹരജി) പൊതുതാൽപര്യ ഹരജികൾക്കും ഫീസ് ഒഴിവാക്കും.

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് കേസുകളിൽ ഗ്രാമപഞ്ചായത്ത് അംഗത്തിന്‍റെ കേസിന് 250 രൂപയും പ്രസിഡന്‍റ്/ വൈസ്പ്രസിഡന്‍റ് കേസിന് 500 രൂപയും േബ്ലാക്ക് പഞ്ചായത്ത് അംഗത്തിന്‍റെ കേസിൽ 1000 രൂപയും പ്രസിഡന്‍റ്/ വൈസ്പ്രസിഡന്‍റ് കേസിന് 2000 രൂപയും ജില്ല പഞ്ചായത്ത് അംഗത്തിന്‍റെ കേസിൽ 1500 രൂപയും പ്രസിഡന്‍റ്/ വൈസ് പ്രസിഡന്‍റ് കേസുകളിൽ 2500 രൂപയുമായിരിക്കും ഫീസ്.

മുനിസിപ്പൽ കൗൺസിൽ/ കോർപറേഷൻ അംഗങ്ങളുടെ കേസിൽ 1500 രൂപ, മേയർ/ ഡെപ്യൂട്ടി മേയർ, ചെയർമാൻ/ വൈസ്​ചെയർമാൻ എന്നിവരുമായി ബന്ധപ്പെട്ടതിൽ 3000 രൂപയുമായിരിക്കും ഫീസ്​. നിയമസഭ/ പാർലമെന്‍റ്​ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്​ ഹരജികൾക്ക്​ 1250 രൂപയായിരിക്കും വർധിപ്പിച്ച ഫീസ്​.

ടെലിഗ്രാഫ്​ ആക്ട്​, ഇലക്​ട്രിസിറ്റി ആക്ട്​, പെട്രോളിയം ആൻഡ്​ മിനറൽസ്​ പൈപ്പ്​ ലൈൻസ്​ ആക്ട്​ പ്രകാരമുള്ള നഷ്ടപരിഹാരത്തുക സംബന്ധിച്ച ഹരജികളിൽ നഷ്ടപരിഹാരത്തുകയുടെ രണ്ടു​ ശതമാനം ഫീസ്​ ചുമത്തും.

സ്വത്ത്​ ജപ്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട അവകാശങ്ങളും എതിർപ്പുകളും സംബന്ധിച്ച ഹരജികൾക്ക്​ മുൻസിഫ്​ കോടതിയിൽ 500 രൂപ, സബ്​ കോടതി/ ജില്ല കോടതി 1000 രൂപ/ അപ്പീൽ/ റിവിഷന്​ 1000 രൂപയുമായിരിക്കും പുതിയ ഫീസ്​. 

Tags:    
News Summary - Kerala Budget 2025-26: defamation case fee To Be Increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.