ബജറ്റി​െൻറ പുറംചട്ടയിൽ ടോമി​െൻറ ‘ഗാന്ധിവധം’

​െതാടുപുഴ: സംസ്ഥാന ബജറ്റി‍​​​െൻറ ഉള്ളടക്കത്തിലല്ല പുറംചട്ടയിൽ മാത്രമാണ് പുതുമയെന്നായിരുന്നു പ്രതിപക്ഷത്ത ി‍​​​െൻറ ആരോപണം. എന്നാല്‍, പുറംചട്ടയില്‍ കണ്ട ഗാന്ധിവധത്തി‍​​​െൻറ നിമിഷങ്ങൾക്ക്​ പുതിയ ദൃശ്യാനുഭവം നല്‍കിയ ച ിത്രകാരന്‍ ആ ചിത്രം അംഗീകരിക്കപ്പെട്ടതിലെ സന്തോഷത്തിലാണ്. നിലപാടുകള്‍ മറച്ചുവെക്കാത്ത ടോം ജെ. വട്ടയില്‍ മൂന് നാം വയസ്സുമുതല്‍ ചായങ്ങളും ചായക്കൂട്ടുകളും മനസ്സില്‍ കുടിയിരുത്തിയ ചിത്രകാരനാണ്​.

ബംഗാള്‍, ബറോഡ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രകലാപഠനം. അധ്യാപകനായപ്പോള്‍ അതല്ല പാതയെന്ന് തിരിച്ചറിഞ്ഞ് മുഴുസമയവും ചിത്രകലക്കായി ജീവിതം നീക്കിവെച്ചു. തൊടുപുഴക്ക്​ സമീപം കല്ലൂർക്കാട് എന്ന ചെറുഗ്രാമത്തിലാണ്​ ടോമി​​​​െൻറ വീട്​. അമിതാഹ്ലാദമല്ല മറിച്ച് കലാകാര​​​​െൻറ കാലികമായ ഇടപെടലിലെ അംഗീകാരമായാണ്​ ത​​​​െൻറ ചിത്രം ചർച്ച ചെയ്യപ്പെടുന്നതിനെ അദ്ദേഹം കാണുന്നത്​. സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം ​ശ്രദ്ധയിൽപെട്ട്​ മന്ത്രിയുടെ ഓഫിസിൽ നിന്ന്​ ഇത്​ ഉപയോഗിക്കുന്നതിന്​ സമ്മതം ചോദിച്ചിരു​െന്നന്ന്​ ടോം പറഞ്ഞു.

നിരവധി പഠനങ്ങള്‍ക്കും ചരിത്രകാരന്മാരുമായുള്ള സംവദിക്കലിനും ശേഷമാണ് രാഷ്​ട്രപിതാവ് വധിക്കപ്പെടുന്ന ആ രംഗത്തിന് പുതിയ ദൃശ്യാവിഷ്കാരമുണ്ടാക്കിയത്. ജൂലൈയിൽ വരച്ച ‘ഗാന്ധിവധം’ ഇന്ത്യയാകെ സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു. അത് ടോമി‍​​​െൻറ സൃഷ്​ടിയാണെന്ന് അയല്‍പക്കത്തുള്ളവർപോലും അറിഞ്ഞിരുന്നില്ല. കച്ചവടതാല്‍പര്യം എന്നതിലുപരി ചിത്രകലയെ അത്രത്തോളം നെ​േഞ്ചറ്റിയ കലാകാരനാണ് ടോം വട്ടയില്‍.

രാജ്യം അഭിമുഖീകരിക്കുന്ന അസാധാരണ വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ആരാണ് ബാപ്പുവിനെ കൊന്നതെന്ന് മറക്കില്ല" എന്ന സന്ദേശം നൽകാനാണ് ബജറ്റ് പുറം ചട്ടയായി ചിത്രം തെരഞ്ഞെടുത്തതെന്നും ധനമന്ത്രി പറഞ്ഞു. ‘അതെ, മഹാത്മാ ഗാന്ധിയെ കൊന്നതാണെന്ന് ഞങ്ങള്‍ ഓര്‍ക്കുന്നു. കേന്ദ്ര സർക്കാർ ഇന്ന് ആരാധിക്കുന്ന ഹിന്ദു വര്‍ഗീയവാദിയാണ് ഗാന്ധിയെ കൊന്നത്’ -മന്ത്രി പറഞ്ഞു.

Tags:    
News Summary - KERALA BUDGET 2020-cover-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.