Posted On
date_range Updated On
date_range മലയോര ഹൈവേയിൽ ഭീതിപടർത്തി ഒറ്റയാൻ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്
കേളകം : ആറളം പാലത്തിന് സമീപം കാട്ടാനയെത്തിയത് ജനത്തെ ഭീതിയിലാഴ്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ആന പുഴക്കരയിലുണ്ടായിരുന്ന പശുവിനെ ആക്രമിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പാലപ്പുഴ കൂടലാട്, ചെടിക്കുളം, കൊക്കോട്, അയ്യപ്പൻകാവ്, പുഴക്കര എന്നിവിടങ്ങളിലെല്ലാം വട്ടമിട്ട കാട്ടാനയെ വനപാലകർ ആറളം ഫാമിലേക്ക് കടത്തിവിട്ടു. പാലത്തിന് സമീപത്ത് നിന്നും ശ്രമകരമായാണ് കാട്ടാനയെ പോലീസും വനം വകുപ്പും ചേർന്ന് തുരത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.