മാണി സി. കാപ്പൻ നേതൃത്വം നൽകുന്ന കെ.ഡി.പി അനുവദിച്ച ക്ഷേമ പെൻഷൻ തുക മറിയക്കുട്ടിക്ക് സംസ്ഥാന ട്രഷറർ
സിബി തോമസ് കൈമാറുന്നു
Posted On
date_range Updated On
date_range മറിയക്കുട്ടിക്ക് ഒരു വർഷത്തെ ക്ഷേമപെൻഷൻ തുക നൽകി കെ.ഡി.പി
പറവൂർ: സർക്കാറിന്റെ ക്ഷേമ പെൻഷൻ കിട്ടാൻ വൈകിയതോടെ ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയ അടിമാലിയിലെ വയോധികയായ മറിയക്കുട്ടിക്ക് മാണി സി. കാപ്പൻ എം.എൽ.എയുടെ കെ.ഡി.പി പാർട്ടി ഒരു വർഷത്തെ പെൻഷന് തുല്യമായ തുക നൽകി സഹായിച്ചു. ശനിയാഴ്ച പറവൂരിൽ നടന്ന നിയോജകമണ്ഡലം കൺവെൻഷനിൽ കെ.ഡി.പി സംസ്ഥാന ട്രഷറർ സിബി തോമസ് തുക മറിയക്കുട്ടിക്ക് കൈമാറി. യു.ഡി.എഫ് പറവൂർ നിയോജക മണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത്, ഏലിയാസ് മണ്ണപ്പിള്ളി, ജോർജ്, സുമി ജോസഫ്, റെനി വർഗീസ്, സന്ധ്യ ചാക്കോച്ചൻ, ലൈബി വർഗീസ് എന്നിവർ സംസാരിച്ചു. മറിയക്കുട്ടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.