ഇരിങ്ങാലക്കുട: വിമാനത്താവളത്തിൽനിന്ന് മുങ്ങി പിതാവിെൻറ സംസ്കാരചടങ്ങിൽ പങ്കെടുത്തതിന് പ്രവാസിക്കെതിരെ പൊലീസ് കേസെടുത്തു. കാറളം സ്വദേശിക്കെതിരെയാണ് പകർച്ചവ്യാധി തടയൽ നിയമം ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് കാട്ടൂർ പൊലീസ് കേസെടുത്തത്. അബൂദബിയിൽ നിന്ന് നാട്ടിൽ എത്തിയ ഇയാൾ ക്വാറൻറീനിൽ പോകാതെ മുങ്ങുകയായിരുന്നു.
ജില്ല ഭരണകൂടത്തെയും പഞ്ചായത്തിനെയും ആരോഗ്യ വിഭാഗത്തെയും അറിയിക്കാതെയാണ് വീട്ടിലെത്തി സംസ്കാരചടങ്ങിൽ പങ്കെടുത്തത്. ഇത് സംബന്ധിച്ച കാറളം പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. സംഭവത്തെ തുടർന്ന് ഇയാളെയും കുടുംബാംഗങ്ങളെയും ആരോഗ്യ വകുപ്പ് വീട്ടിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
നിരീക്ഷണ കാലാവധി കഴിഞ്ഞാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.