Posted On
date_range Updated On
date_range കഥകളി ആശാൻ പറശ്ശിനി കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു
തളിപ്പറമ്പ്: കേന്ദ്ര സംഗീത നാടക അക്കദമി പുരസ്കാരം നേടിയ പ്രമുഖ കഥകളി ആശാൻ പറശ്ശിനി കുഞ്ഞിരാമൻ നമ്പ്യാർ(86) അന്തരിച്ചു. കണ്ണൂർ കോൾ മൊട്ടയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കണിച്ചേരി പൊതു ശ്മശാനത്തിൽ നടക്കും.
പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളി യോഗത്തിലെ പ്രധാന നടനായിരുന്നു. പരേതയായ ലക്ഷ്മിയാണ് ഭാര്യ. രാമചന്ദ്രൻ, ശൈലജ, ഷൈമ, ഷീജ, രാജേഷ് എന്നിവർ മക്കളും ബീന, നാരായണൻ, ബാലകൃഷ്ണൻ, പ്രസീത, പരേതനായ പ്രകാശൻ എന്നിവർ മരുമക്കളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.