Posted On
date_range Updated On
date_range മന്ത്രി ജലീലിന്‍റെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം VIDEO
വളാഞ്ചേരി: മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി ഡോ. കെ.ടി. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ വളാഞ്ചേരിയിലെ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. മാർച്ച് ദേശീയപാതയില്‍ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായയത്.
പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.
അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണര്‍ പറഞ്ഞിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ് കെ.ടി. ജലീലെന്ന് അഭിജിത്ത് പറഞ്ഞു. കെ.എസ്.യു മലപ്പുറം ജില്ല പ്രസിഡന്‍റ് ഹാരിസ് മൂതൂര്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.