PRESS MEET കർഷക പ്രതിഷേധസംഗമം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: കേന്ദ്ര-സംസ്‌ഥാന സർക്കാറുകൾ കർഷകരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധസംഗമം എട്ടിന് ബുധനാഴ്ച വെള്ളരിക്കുണ്ടിൽ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളരിക്കുണ്ട് ബ്ലോക്ക്‌ ആരോഗ്യകേന്ദ്ര പരിസരത്തുനിന്ന് റാലി ആരംഭിക്കും. ഡി.സി.സി പ്രസിഡന്റ്‌ പി.കെ. ഫൈസൽ അധ്യക്ഷത വഹിക്കും. മണ്ണൂർ ഓഡിറ്റോറിയത്തിലാണ് പരിപാടി. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച് ഉപാധികൾ ഇല്ലാതെ വെടിവെച്ചുകൊല്ലാൻ കർഷകർക്ക് അനുമതിനൽകുക, കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരത്തുക പുതുക്കിനിശ്ചയിക്കുക തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ് സമരം. വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, രാജു കട്ടക്കയം, വിനോദ് കുമാർ പള്ളയിൽവീട്, ടോമി പ്ലാച്ചേനി, പി.വി. സുരേഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.