നീലേശ്വരം: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ സംസ്ഥാന സർക്കാർ തീരുമാനം മലയോര കർഷകർക്ക് വലിയ ആശ്വാസമാകുമെന്ന് പരപ്പ ക്ലായിക്കോട്ടെ കർഷകൻ എ.ആർ. മുരളി. പരപ്പയിൽ ലോട്ടറി കട കൂടി നടത്തുന്ന മുരളി, പട്ടാപ്പകൽ ടൗണിൽക്കൂടി പന്നി പാഞ്ഞുപോകുന്നതിനും കടകളിൽ കയറി നാശനഷ്ടം വരുത്തുന്നതിനും സാക്ഷിയാണ്. വാഹനങ്ങൾക്കുപിന്നാലെ ഓടിയും കുറുകെ ചാടിയും ഒട്ടേറെ അപകടം പന്നികാരണം നടന്നിട്ടുണ്ട്. മുരളിയുടെ ക്ലായിക്കോട്ടെ കൃഷിയിടം മുഴുവൻ നശിപ്പിക്കുന്നതുമൂലം കൃഷിതന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. കപ്പ, വാഴ, ചേന എന്നിവ ഏക്കർകണക്കിന് കൃഷിയെടുത്തത് മുഴുവൻ കാട്ടുപന്നിക്കൂട്ടംവന്ന് നശിപ്പിക്കുകയാണ്. പകലും രാത്രിയും ഭീതിയോടെയാണ് കഴിയുന്നത്. കാട്ടുപന്നിക്ക് ആക്രമണ സ്വഭാവം കൂടുതലായതിനാൽ കർഷകർ നിസ്സഹായരാണ്. മലയോരത്ത് നിരവധിയാളുകൾക്ക് പന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നുവെന്നും മുരളി പറഞ്ഞു. photoa.r. murali.jpg എ.ആർ. മുരളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.