സദാചാര പൊലീസിങ്​: രണ്ടുപേർ അറസ്​റ്റിൽ

മംഗളൂരു: പുത്തൂരിലെ ഒരു റസ്​റ്റാറൻറിൽ ബംഗളൂരു സ്വദേശിനിയെയും രണ്ടു സുഹൃത്തുക്കളെയും അപമാനിക്കുകയും സുഹൃത്തായ യുവാവിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ദക്ഷിണ കന്നഡ പൊലീസ് രണ്ടുപേരെ അറസ്​റ്റ്​ ചെയ്തു. പുത്തൂർ താലൂക്കിലെ ബാലമൊഗരു സ്വദേശി ഗീതേഷ് (29), പുത്തൂർ താലൂക്കിൽ കെന്ദംബാടി ഗ്രാമത്തിലെ അശോക് (34) എന്നീ അറസ്​റ്റിലായ രണ്ടുപേരും ഹിന്ദു ജാഗരണ വേദികെ പ്രവർത്തകരാണ്.

കഴിഞ്ഞ തിങ്കളാഴ്ച പുത്തൂർ മജിസ്ട്രേറ്റ് കോടതിയിൽനിന്ന്, കേസിലുള്ള ത‍െൻറ കാർ വിട്ടുകിട്ടാൻ ബംഗളൂരുവിൽ നിന്ന് പുത്തൂരിലേക്ക് വന്നതായിരുന്നു രാജേശ്വരിയും സഹപ്രവർത്തകനും. കോടതിയിൽ ഹാജരായി തിരിച്ചുപോകുന്നതിനുമുമ്പ്​ രാജേശ്വരിയും സുഹൃത്തുക്കളായ ബംഗളൂരു സ്വദേശി ശിവ, ഉള്ളാൾ സ്വദേശി യു.കെ. മുഹമ്മദ് അറഫാത്ത് എന്നിവർ റസ്​റ്റാറൻറിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. പെട്ടെന്ന് റസ്​റ്റാറൻറിലേക്ക് സംഘടിച്ചെത്തിയ ഏഴുപേരടങ്ങുന്ന സംഘം സുഹൃത്തുക്കൾക്കൊപ്പം ഇരുന്നതിന് രാജേശ്വരിയെ അധിക്ഷേപിക്കുകയും ഫോട്ടോയെടുക്കുകയും പ്രവർത്തകരിൽ ഒരാൾ ശിവനെ ആക്രമിക്കുകയുമായിരുന്നു.


Tags:    
News Summary - Moral policing: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT