ഇര്‍ഷാദ് അലി
കാസര്‍കോട്: വീണ്ടും കാസര്‍കോട് ജില്ലയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഇര്‍ഷാദ് അലി. ഉദുമ പടിഞ്ഞാര്‍ സ്വദേശിയായ ഇര്‍ഷാദ് ഇംഗ്ലണ്ട് ഫുട്ബാള്‍ അസോസിയേഷന് ഫുട്ബാള്‍ റഫറി ടെസ്റ്റില്‍ ഉന്നത വിജയം നേടി. ഇംഗ്ലണ്ടിലെ ലീഡ്സില്വെച്ചായിരുന്നു റഫറീസ് ടെസ്റ്റ് നടന്നത്. നേരത്തെ എ.ഐ.എഫ്.എഫ് റഫറി അംഗീകാരവും നേടിയിരുന്നു.
പഠനാവശ്യാർഥം ഇംഗ്ലണ്ടിലേക്കുപോയ ഇര്‍ഷാദിന് അവിടെയും വിസില്‍ ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. മുന്‍ ഐ ലീഗ് അണ്ടര്‍ 15 ചാമ്പ്യന്‍ഷിപ് നിയന്ത്രിച്ച ഈ 27കാരന് കാസര്‍കോട് ഫുട്ബാള്‍ റഫറീസ് അസോസിയേഷെന്റ അഭിമാനമാണ്. ഉദുമ പടിഞ്ഞാറിലെ മുഹമ്മദലി - മറിയംബി ദമ്പതികളുടെ മകനാണ്.
ചെറുപ്പംതൊട്ടേ കാല്‍പന്തുകളിയോട് ആവേശം കാണിച്ച ഇര്‍ഷാദ് നിരവധി മത്സരങ്ങള്‍ കളിച്ചും നിയന്ത്രിച്ചും പരിചയ സമ്പന്നനാണ്. കൂടാതെ ബ്രിട്ടീഷ് കൗണ്‍സിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും മുംബൈയില്‍ സംഘടിപ്പിച്ച പ്രീമിയര്‍ സ്കില്‍ കോഴ്സിലും ഈ താരം മികവ് തെളിയിച്ചിരുന്നു. നേരത്തെ ‘പ്രോജക്ട് ഫ്യൂച്ചര്‍ ഇന്ത്യ 2016’ യൂത്ത് റഫറീസ് ക്യാമ്പില്‍ കേരളത്തില്‍ നിന്നും ഒരേയൊരു യുവ ഫുട്ബാള്‍ റഫറിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാസര്‍കോട് ജില്ല അണ്ടര്‍ 17 ജൂനിയര്‍ ടീമിന് വേണ്ടിയും കളിച്ചിരുന്നു. കൂടാതെ 2016ല്‍ അണ്ടര്‍ 21 ജില്ല ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു ഈ മിടുക്കന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.