തൊഴിൽ പ്രതിസന്ധി; സമരവുമായി അന്യസംസ്ഥാന മുടിവെട്ടു തൊഴിലാളികൾ

കുമ്പള: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ബാർബർ ഷോപ്പുകൾ  അനിശ്ചിതമായി അടച്ചിടുന്നതിൽ പ്രതിഷേധിച്ച് മുടിവെട്ടു തൊഴിലാളികൾ നിൽപ്പ് സമരം സംഘടിപ്പിച്ചു. 

അന്യസംസ്ഥാന തൊഴിലാളികളാണ് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ നടപടിക്കെതിരെ സമര രംഗത്തിറങ്ങിയത്. കഴിഞ്ഞ രണ്ടു വർഷമായി ബാർബർ ഷോപ്പുകൾ അടച്ചിട്ടത് കാരണം തൊഴിലാളികൾ ദുരിതത്തിലാണ്.

ഈ മേഖലയിൽ ഏറെയും തമിഴ്​നാട്ടിൽ നിന്നുള്ളവരും ഉത്തരേന്ത്യയിൽ നിന്നുള്ളവരുമാണ്  ജോലി ചെയ്തു വരുന്നത്.

കട  വാടക, നിത്യച്ചെലവ്, താമസ കെട്ടിട വാടക എന്നിങ്ങനെ എല്ലാം കൊണ്ടും തൊഴിലാളികൾ ദുരിതത്തിലാണ്. തൊഴിൽ പ്രശ്നത്തിൽ സർക്കാരി​െൻറ അടിയന്തിര ഇടപെടൽ വേണമെന്നാണ് ഇവരുടെ ആവശ്യം.


Tags:    
News Summary - Employment crisis; Out-of-state barber workers on strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.