കാസർകോട്: 25 തദ്ദേശ സ്ഥാപനങ്ങളുടെ 2021-22 വര്‍ഷത്തെ ഭേദഗതി പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതിയോഗം അംഗീകാരം നല്‍കി. ചട്ടഞ്ചാല്‍ ഓക്‌സിജന്‍ പ്ലാൻറിന്റെ നിര്‍മാണത്തിന് ജില്ലാ പഞ്ചായത്തിന്റെ വിഹിതമായി 50 സൻെറ് സ്ഥലവും ഒരു കോടി 27 ലക്ഷം രൂപയും വകയിരുത്തിയതായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണൻ പറഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാര്‍ച്ച് 30നകം മുഴുവന്‍ ബില്ലുകളും ട്രഷറിയില്‍ എത്തിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പദ്ധതി അവലോകനം വാര്‍ഷിക പദ്ധതികളുടെ പുരോഗതിക്ക് സഹായകമായി. ജില്ലയിലെ നദികളിലെ ചളിയും മാലിന്യവും നീക്കം ചെയ്ത് കാലവര്‍ഷത്തില്‍ പ്രളയവും വെള്ളക്കെട്ടും തടയാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. തൃക്കരിപ്പൂര്‍, മഞ്ചേശ്വരം കുമ്പള, ഈസ്റ്റ് എളേരി, കോടോം ബേളൂര്‍, ചെമ്മനാട്, പുത്തിഗെ, ബളാല്‍ , മംഗൽപാടി, കുംബഡാജെ, പിലിക്കോട്, കാറഡുക്ക, കയ്യൂര്‍ ചീമേനി, കുറ്റിക്കോല്‍, ഉദുമ, പനത്തടി, വെസ്റ്റ് എളേരി, എന്‍മഗജെ, അജാനൂര്‍ ഗ്രാമ പഞ്ചായത്തുകളുടേയും കാസര്‍കോട് ജില്ലാ പഞ്ചായത്ത്, മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട്, കാസര്‍കോട് ബ്ലോക്കുപഞ്ചായത്തുകള്‍, നീലേശ്വരം, കാസര്‍കോട് നഗരസഭകള്‍ എന്നീ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളാണ് ഭേദഗതി ചെയ്തത്. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ, ഡി.പി.സി സര്‍ക്കാര്‍ നോമിനി അഡ്വ. സി. രാമചന്ദ്രന്‍ തുടങ്ങിയവർ പങ്കെടുത്തു. DPC MEETINGകലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതിയോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.