ചെറുവത്തൂർ: ചന്തേര ഇസ്സത്തുൽ ഇസ്‍ലാം എ.എൽ.പി. സ്കൂളിൽ 239 കുട്ടികളുടെ രചനകളുമായ് 'ഇമ്മിണി ബല്യ' പുസ്തകമൊരുങ്ങി. വായനവാരത്തിെന്റ ഭാഗമായാണ് ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും രചനകൾ ഉൾപ്പെടുത്തിയ ബിഗ്ബുക്ക് ഒരുക്കിയത്. ഈ പുസ്തകം കുട്ടികൾക്ക് കൗതുക വായനയാണ് സമ്മാനിക്കുന്നത്. സ്വന്തം രചനകൾ പ്രകാശിതമായി കണ്ടപ്പോൾ കുട്ടികൾക്കുണ്ടായ ആഹ്ലാദം വളരെയേറെയാണ്. മുൻ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.കെ. വിജയകുമാർ ഈ പുസ്തകം പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എം. അജിത്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.എം. മീനാകുമാരി, സീനിയർ അസിസ്റ്റൻറ് കെ.ആർ. ഹേമലത എന്നിവർ സംസാരിച്ചു. അധ്യാപികമാരായ ധന്യ, റൈഹാനത്ത് എന്നിവർ കഥകൾ അവതരിപ്പിച്ചു. പടം.. ചന്തേര ഇസ്സത്തുൽ ഇസ്‍ലാം എ.എൽ.പി. സ്കൂളിൽ 239 കുട്ടികളുടെ രചനകളുമായുള്ള ഇമ്മിണി ബല്യ പുസ്തകം മുൻ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.കെ. വിജയകുമാർ പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.