ഉദുമ: ബേക്കൽ സബ്ഡിവിഷനു കീഴിൽ പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി. 19.75 ഗ്രാം മയക്കുമരുന്നുമായി കീഴൂർ ചെമ്പിരിക്ക റിസോർട്ട് റോഡ് സ്വദേശിയും ഇപ്പോൾ അരമങ്ങാനം താമസക്കാരനുമായ മുഹമ്മദ് ബഷീറാണ് (34) പിടിയിലായത്. ബേക്കൽ ഡിവൈ.എസ്.പി സി.കെ സുനിൽകുമാർ, മേൽപറമ്പ സി.ഐ.ടി ഉത്തംദാസ്, എസ്.ഐ വി.കെ വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി ദേളിയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ കളനാട് കീഴൂർ ചെറിയ പള്ളിക്ക് സമീപത്തെ ഷാജഹാൻ (30), ചെമ്മനാട് കപ്പണടുക്കത്തെ എ.എം. ഉബൈദ് (45) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ പ്രമോദ്, ജയേഷ്, അജീഷ്, സന്തോഷ്, മേല്പറമ്പ സ്റ്റേഷനിലെ പൊലീസുകാരായ ജോസ് വിൻസൻറ്, രജീഷ്, പ്രശോഭ്, വനിത പൊലീസ് ഷീല എന്നിവർ പങ്കെടുത്തു. uduma muhammed basheer mdmaമുഹമ്മദ് ബഷീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.