19കാരനെ തട്ടിക്കൊണ്ടുപോയി; കേസെടുത്തതോടെ വിട്ടയച്ചു

കാസര്‍കോട്: സ്വർണക്കടത്തുമായി ബന്ധമുള്ള സംഘം 19കാരനെ തട്ടിക്കൊണ്ടുപോയി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ യുവാവിനെ വിട്ടയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ഒരുസംഘം തട്ടിക്കൊണ്ടുപോയത്. കാസർകോട്​ നഗരത്തിലെ മാളിൽ ​ജോലി ചെയ്യുന്ന ആൺകുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ രാത്രിയോടെ തന്നെ വിട്ടയച്ചു. കുട്ടിയുടെ ഗള്‍ഫിലുള്ള ജ്യേഷ്ഠനുമായി സംഘത്തിന് സ്വര്‍ണ ഇടപാടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തിൽ അനിയനെ തടങ്കലിൽ പാർപ്പിച്ച് ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.