ജില്ലയിൽ 379 പേർക്ക്​ കൂടി കോവിഡ്

കാസര്‍കോട്: പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ കുറവ്​ വന്നതോടെ ജില്ലക്ക്​ ആശ്വാസത്തി​‍ൻെറ നാളുകൾ. ഈ മാസാദ്യം 800ലധികമായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. ജില്ലയിലെ മൊത്തം രോഗികളുടെ എണ്ണം 5000വും കടന്നിരുന്നു. ബുധനാഴ്ച ജില്ലയിൽ 379 പേർക്കു കൂടി കോവിഡ് പോസിറ്റിവായി. 605 പേര്‍ക്ക് നെഗറ്റിവായി. നിലവിൽ 3,146 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1170 ആയി. വീടുകളിൽ 13,083, സ്ഥാപനങ്ങളിൽ 415 എന്നിങ്ങനെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 13,498 പേരാണ്. പുതുതായി 438 പേരെ കൂടി നിരീക്ഷണത്തിലാക്കി. 555 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്‍ററുകളിലുമായി 340 പേരെ പ്രവേശിപ്പിച്ചു. ജില്ലയിൽ ഇതുവരെ 1,63,707 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,59,150 പേർ നെഗറ്റിവായി. ജില്ലയിൽ ഇതുവരെ 22 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.