കാസർകോട്: സിൽവർ ലൈനിനെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്‍റെ ഭാഗമായുള്ള മേഖല പ്രചാരണ വാഹന ജാഥയുടെ ഉദ്ഘാടനം മേയ് 16ന് രാവിലെ 10 മണിക്ക് കാസർകോട്ട് നടക്കും. ഉപ്പള 11.30 മണി, ഉദുമ 3.00, കാഞ്ഞങ്ങാട് 4.00, തൃക്കരിപ്പൂർ 5.00 മണി പ്രകാരം നിയോജക മണ്ഡലം തലങ്ങളിൽ ജാഥക്ക് സ്വീകരണം നൽകും. ചെയർമാൻ സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. ടി.ഇ. അബ്ദുല്ല, കെ.പി. കുഞ്ഞിക്കണ്ണൻ, പി.കെ. ഫൈസൽ, കല്ലട്ര മാഹിൻഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷ്റഫ് എം.എൽ.എ, ഹക്കീം കുന്നിൽ, ഹരീഷ് ബി. നമ്പ്യാർ, പി. കരുണാകരൻ, ജെറ്റോ ജോസഫ്, പി.പി. അടിയോടി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എ. ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.