കാസർകോട്: അധ്യാപക തസ്തിക സംരക്ഷിക്കാൻ അധ്യാപക -വിദ്യാർഥി അനുപാതം 1:40 എന്നത് നിലനിർത്തണമെന്ന് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഏതെങ്കിലും സാഹചര്യത്തിൽ തസ്തിക നഷ്ടപ്പെടുന്ന അധ്യാപകർക്ക് 1:40 പ്രകാരം അതേ വിദ്യാലയത്തിൽ തുടരാമെന്ന ദീർഘകാലമായി ലഭിച്ചു വരുന്ന പരിഗണന ആഗസ്റ്റ് ഒന്നിലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് മൂലം ഇല്ലാതായി. ഈ ഉത്തരവ് പുന:പരിശോധിക്കണമെന്നും ഹൈസ്കൂൾ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായി ഭാഷാധ്യാപക കോഴ്സ് പുന:സ്ഥാപിക്കുന്നതിനും പുതിയ ബി.എഡ് സെന്ററുകൾ അനുവദിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും ജില്ല സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. മെംബർഷിപ്പ് കാമ്പയിൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി. അസീസ് ഉദുമ സെക്രട്ടറി അബ്ദുറഹ്മാൻ എടച്ചാക്കൈക്ക് നൽകി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.പി. സലീം അധ്യക്ഷത വഹിച്ചു. ജില്ല ജന: സെക്രട്ടറി ബാലകൃഷ്ണ മിയാപദവ്, ട്രഷറർ ഹസീന ബേക്കൂർ, റഹ്മാൻ ഷേണി, മുനീർ നെല്ലിക്കുന്ന്, ശശികല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.