കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിട നിർമാണത്തിന് ഭരണാനുമതിയായി. ജി.എച്ച്.എസ് ചാമുണ്ഡിക്കുന്ന്, ജി.എച്ച്.എസ് കാലിച്ചാനടുക്കം, ജി.എച്ച്.എസ് ബളാല്‍, ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി, ജി.എച്ച്.എസ് അംഗഡിമൊഗര്‍, ജി.എച്ച്.എസ് ബാരെ, ജി.ജെ.ബി.എസ് പേരാല്‍, ജി.എൽ.പി.എസ് മുക്കൂട് എന്നീ എട്ട് സ്‌കൂളുകള്‍ക്കാണ് കെട്ടിട നിർമാണത്തിനായി ഭരണാനുമതി ലഭിച്ചത്. പനത്തടി പഞ്ചായത്തിലെ ജി.എച്ച്.എസ് ചാമുണ്ഡിക്കുന്ന് സ്‌കൂളില്‍ അഞ്ച് ക്ലാസ് റൂമുകളോടുകൂടി നിർമിക്കുന്ന കെട്ടിടത്തിന് 2.10 കോടി രൂപ വകയിരുത്തി. ഇരുനില കെട്ടിടത്തില്‍ അഞ്ച് ക്ലാസ് മുറികളോടൊപ്പം ലാബും ടോയ്‌ലറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.6 കോടി രൂപ അടങ്കലില്‍ കോടോം ബേളൂര്‍ പഞ്ചായത്തിലെ ജി.എച്ച്.എസ് കാലിച്ചാനടുക്കം സ്‌കൂളില്‍ നിർമിക്കുന്ന ആറ് ക്ലാസ് റൂമുകളുള്ള ഇരുനില കെട്ടിട നിർമാണത്തിന് ഭരണാനുമതി ലഭിച്ചു. ജി.എച്ച്.എസ് ബളാല്‍ സ്‌കൂളിന് ആറ് ക്ലാസ് മുറികളോടും ടോയ്‌ലറ്റുകളോടുംകൂടിയ ഇരുനില കെട്ടിട നിർമാണത്തിന് 1.63 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതി ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. അജാനൂര്‍ പഞ്ചായത്തിലെ ജി.എൽ.പി.എസ് മുക്കൂട് സ്‌കൂളില്‍ 80 ലക്ഷം രൂപക്ക് ഭരണാനുമതി ലഭിച്ച പുതിയ കെട്ടിട നിർമാണത്തില്‍ നാല് ക്ലാസ് മുറികളുണ്ടാകും. 1.65 കോടി രൂപ അടങ്കലില്‍ ചെമ്മനാട് പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി സ്‌കൂളില്‍ നിർമിക്കുന്ന ആറ് ക്ലാസ് റൂമുകളുള്ള ഇരുനില കെട്ടിട നിർമാണത്തിന് ഭരണാനുമതി ലഭിച്ചു. ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഉദുമ പഞ്ചായത്തിലെ ജി.എച്ച്.എസ് ബാരെ സ്‌കൂളിന് ആറ് ക്ലാസ് മുറികളോടുകൂടിയ കെട്ടിടത്തിന് 86 ലക്ഷം രൂപക്ക് ഭരണാനുമതിയായി. ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. പുത്തിഗെ പഞ്ചായത്തിലെ ജി.എച്ച്.എസ് അംഗഡിമൊഗര്‍ സ്‌കൂളിന് 10 ക്ലാസ് മുറികളോടുകൂടിയ മൂന്നുനില കെട്ടിടത്തിന് 1.98 ലക്ഷം രൂപക്ക് ഭരണാനുമതിയായി. പദ്ധതി ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. എൽ.എസ്.ജി.ഡി വിഭാഗം നിർമിക്കുന്ന കുമ്പള പഞ്ചായത്തിലെ ജി.ജെ.ബി.എസ് പേരാല്‍ സ്‌കൂളില്‍ 94 ലക്ഷം രൂപക്ക് ഭരണാനുമതി ലഭിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തില്‍ അഞ്ച് ക്ലാസ് മുറികളാണ് നിർമിക്കുന്നത്. പ്രവൃത്തി ഉടന്‍ ടെൻഡര്‍ ചെയ്ത് ആരംഭിക്കുമെന്ന് കാസർകോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.