എസ്.കെ.എസ്.എസ്.എഫ് കാമ്പയിൻ 11ന്​

കാസർകോട് : 'ചൂഷണമുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ദ്വൈമാസ കാമ്പയി​ന്റെ ഭാഗമായി പ്രതിരോധ നിരയും പൊതുസമ്മേളനവും ജൂൺ 11ന് ബദിയടുക്കയിലും ജില്ല നേതൃസംഗമം രണ്ട് മേഖലകളിലായി ജൂൺ അവസാനവാരവും നടക്കും. ജില്ലയിലെ മുഴുവൻ മേഖലകളിലും ജൂൺ 20ന് മുമ്പ് പദയാത്രയും ലീഡേഴ്സ് മീറ്റും നടത്തും. ക്ലസ്റ്റർ തലത്തിൽ പ്രമേയ പ്രഭാഷണ സദസ്സും ശാഖാ തലത്തിൽ ഫാമിലി സംഗമവും നടക്കും. സെക്രട്ടേറിയറ്റ് യോഗം ജില്ല പ്രസിഡൻറ്​ സുബൈർ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ട്രഷറർ യൂനുസ് ഫൈസി കാക്കടവ്, കബീർ ഫൈസി പെരിങ്കടി, ഇബ്രാഹിം അസ്ഹരി, റസാഖ് അർഷദി, മഹ്മൂദ് ദേളി, ജമാൽ ദാരിമി, ഇർഷാദ് ഹുദവി ബെദിര, സ്വാദിഖ് മൗലവി ഓട്ടപ്പടവ്, ഖലീൽ ബെളിഞ്ചം, സിദ്ദീഖ് ബെളിഞ്ചം എന്നിവർ സംസാരിച്ചു. വർക്കിങ് സെക്രട്ടറി പി.എച്ച്. അസ്ഹരി ആദൂർ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.