നീലേശ്വരം എടത്തോട് റോഡ് 11ന് കോൺഗ്രസ് ഉപരോധിക്കും

നീലേശ്വരം: 40 കോടി രൂപ ചെലവിൽ നിര്‍മാണം ആരംഭിച്ച നീലേശ്വരം - എടത്തോട് റോഡി‍ൻെറ വികസന പ്രവര്‍ത്തനങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും നീട്ടിക്കൊണ്ടുപോകുകയാണെന്നും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന മെല്ലെപോക്ക് നയത്തിനെതിരെ റോഡ് ഉപരോധിക്കാൻ നീലേശ്വരം മണ്ഡലം കോൺഗ്രസ്​ പ്രവർത്തക യോഗം തീരുമാനിച്ചു. മേയ് 11ന് രാവിലെ 11ന് പേരോൽ ജങ്​ഷൻ റോഡിൽ ഉപരോധ സമരം നടത്തും. യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ മഡിയൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. രാധാകൃഷ്ണൻ, എറുവാട്ട് മോഹനൻ, കെ. രാജഗോപാലൻ നായർ, ബാബു മൂത്തല, ഇ. ഷജീർ, കെ.എം. തമ്പാൻ നായർ, പി. അരവിന്ദാക്ഷൻ നായർ, എം. ഭാസ്കരൻ കാര്യംകോട്, പ്രകാശൻ കൊട്ര, കെ. ചന്ദ്രശേഖരൻ, വിനു നിലാവ്, ടി.വി. രാഘവൻ, അഡ്വ. കെ.വി. രാജേന്ദ്രൻ, വി.കെ. രാമചന്ദ്രൻ, പത്മാവതി എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.വി. സുരേഷ് കുമാർ സ്വാഗതവും സി.യു.സി. കൺവീനർ എം.വി. ഭരതൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.