നീലേശ്വരം: മൂന്നുവർഷമായി പ്രവൃത്തി മന്ദഗതിയിലായ ഇടത്തോട്- നീലേശ്വരം റോഡ് വികസനം പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പേരോൽ റോഡ് ജങ്ഷൻ ഉപരോധിച്ചു. കെ.പി.സി.സി അംഗം കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, എറുവാട്ട് മോഹനൻ, ഇ. ഷജീർ, ടി.വി.ആർ. സൂരജ്, ഇ.എം. പത്മാവതി, സി. വിദ്യാധരൻ, കെ. രാജഗോപാലൻ നായർ, എം. രാധാകൃഷ്ണൻ മാസ്റ്റർ, ബാബു മൂത്തല, പി. അരവിന്ദാക്ഷൻ, സി. സുനിൽകുമാർ, കെ. ഭാസ്കരൻ, പ്രകാശൻ കൊട്ടറ, കെ. ചന്ദ്രശേഖരൻ, ടി.വി. രാഘവൻ, സി. വി. രമേശ്, ഇ. അശ്വതി, സി.കെ. രോഹിത്, കെ. രാജീവൻ എന്നിവർ സംസാരിച്ചു. പടം: nlr edathode road : നീലേശ്വരം-ഇടത്തോട് റോഡ് പ്രവൃത്തി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ റോഡ് ഉപരോധം കെ.പി.സി.സി അംഗം കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.