കണ്ണിച്ചാൻതോടിൽ തെളിനീരൊഴുക്കാൻ മുന്നൊരുക്കം

തൃക്കരിപ്പൂർ: പഞ്ചായത്തിലെ മൂന്നാം വാർഡിൽ​പെട്ട കണ്ണിച്ചാൻ തോട് മഴക്ക് മുന്നോടിയായി ശുചീകരിച്ചു. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യുകയും മണ്ണ് മാറ്റി ആഴം വർധിപ്പിക്കുകയും ചെയ്തു. തോട് നവീകരണപ്രവൃത്തി വരുംദിവസങ്ങളിലും നടക്കും. കണ്ണിച്ചാൻ തോടിന്റെ കരയിലൂടെ ജലനടത്തവും സംഘടിപ്പിച്ചു. നവീകരണപ്രവൃത്തി പ്രസിഡന്‍റ്​ സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഇ. ശശിധരൻ, ബി.എം.സി അംഗങ്ങളായ എൻ. സുകുമാരൻ, ആനന്ദ് പേക്കടം, ജാഗ്രതസമിതി അംഗം വി. രാമചന്ദ്രൻ, എൻ. ഹാജിറാബി, നജ്മുന്നിസ, എം. റസിയ, ബി. രജിത, എം.കെ. ഷൈജ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ നവീകരണപ്രവൃത്തിയിൽ പങ്കാളികളായി. പടം//kanichan thodu.jpg തൃക്കരിപ്പൂർ ടൗണിലെ കണ്ണിച്ചാൻ തോട് നവീകരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.