ഉദുമ: ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ കുട്ടികള്‍ക്കായി ഭാഗമായി സൗജന്യ ആരംഭിച്ചു. വേനലവധിക്കാല പരിപാടികളുടെ ഭാഗമായാണ് മേയ് 12വരെ അഞ്ച് മുതല്‍ 10വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പരിശീലനം നല്‍കുന്നത്. ബി.സി.സി മലാംകുന്ന്, ചിസ്‌കോ ചിറമ്മല്‍, യുവശക്തി തൃക്കണ്ണാട്, പീപിള്‍സ് മലാംകുന്ന്, യങ് ബ്രദേഴ്‌സ് കോട്ടിക്കുളം, ടാസ്‌ക് തിരുവക്കോളി എന്നീ ക്ലബുകളുടെ സഹകരണത്തോടെയാണ് ക്യാമ്പ്. നൂറോളം കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ടി.വി. വിനീതാണ് പരിശീലകന്‍. ഞായറാഴ്ച വൈകീട്ട് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ബേക്കല്‍ ഡിവൈ.എസ്.പിയും പൂര്‍വവിദ്യാർഥിയുമായ സി.കെ. സുനില്‍ കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ.വി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പി. സുധാകരന്‍, മെംബര്‍മാരായ ഹാരിസ് അങ്കക്കളരി, ഷൈനിമോള്‍, വിനയകുമാര്‍, വിദ്യാലയ വികസനസമിതി ചെയര്‍മാന്‍ സി.എച്ച്. നാരായണന്‍, കെ.ജി. അച്യുതന്‍, എ.കെ. ജയപ്രകാശ്, വി.വി. ഗംഗാധരന്‍, സി.കെ. വേണു, പി. രജനികുമാരി, കെ.ടി. ബാബു എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി. തങ്കമണി സ്വാഗതവും എം. അനിത നന്ദിയും പറഞ്ഞു. പടം...free football camp.jpg ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ കുട്ടികള്‍ക്കായി സൗജന്യ ഡിവൈ.എസ്.പി സി.കെ. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.