ജില്ല സമ്മേളനം ഇന്ന് സമാപിക്കും കാസർകോട്: ഉന്നതവിദ്യഭ്യാസ മേഖലയിലെ ജില്ലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ എസ്.എഫ്.ഐ തയാറാക്കിയ റിപ്പോർട്ട് നടപ്പാക്കണമെന്ന് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഹയർസെക്കൻഡറി പൂർത്തിയാക്കുന്ന വിദ്യാർഥികളെ ഉൾക്കൊള്ളാനും അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാനുമുള്ള പരിമിതികളാണ് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളി. ഈ പോരായ്മ തിരിച്ചറിഞ്ഞ് ഓരോ സ്ഥാപനത്തെയും മെച്ചപ്പെടുത്തുവാനുള്ള നിർദേശങ്ങളടക്കം എസ്.എഫ്.ഐ നിയോഗിച്ച കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിലുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ജില്ല പ്രസിഡന്റ് കെ. അഭിരാം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആൽബിൻ മാത്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സച്ചിൻ ഗോപു അനുശോചന പ്രമേയവും ഗോകുൽദാസ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം വി.പി. ശരത്‌പ്രസാദ്, സംസ്ഥാന സെക്രേട്ടറിയറ്റംഗങ്ങളായ കെ. അതുൽ, അഞ്‌ജു കൃഷ്‌ണ, സംസ്ഥാന കമ്മിറ്റി അംഗം ജയ നാരായണൻ എന്നിവർ സംസാരിച്ചു. 12 ഏരിയകളിൽനിന്നുള്ള പ്രതിനിധികളും ജില്ല കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 266 പേർ സമ്മേളനത്തിലുണ്ട്. മൂന്നുദിവസത്തെ സമ്മേളനം ഞായറാഴ്‌ച സമാപിക്കും. sfi sachin dev എസ്.എഫ്.ഐ ജില്ല പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.