മഞ്ചേശ്വരം: ഉപ്പള പുഴയുടെ ഭാഗമായ ജോഡ്കൽ ബോളാറിൽ വൻ മണൽവേട്ട. ബോളാർ പുഴയിൽ വെള്ളിയാഴ്ച രാവിലെ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മൂന്ന് മണൽ ലോറികൾ പിടികൂടി. ലോറിയിൽ കയറ്റാനായി സംഭരിച്ചുവെച്ചിരുന്ന അഞ്ച് ലോഡ് മണൽ പിടിച്ചെടുക്കുകയും ചെയ്തു. മണൽ കടത്താൻ എത്തിയ ലോറിഡ്രൈവർമാരായ പൈവളിഗെ സ്വദേശി ഷെരീഫ്, ബായിക്കട്ടെ സ്വദേശി മുഹമ്മദ് റാഫി, കടമ്പാർ സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തു. അനധികൃത കടവ് നടത്തിപ്പുകാരായ ജോഡ്കൽ ബോളാർ സ്വദേശി ഖാലിദ്, അട്ടഗോളി ഗുണ്ടിബയൽ സ്വദേശി ഖാലിദ് എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തു. മഞ്ചേശ്വരം എസ്.ഐ രജിത്, സ്‌ക്വാഡ് അംഗങ്ങളായ ഓസ്റ്റിൻ തമ്പി, രാജേഷ് മാണിയാട്ട്, ഷജീഷ്, ജിനേഷ്, ശ്രീജിത്ത്, രഞ്ജിത്ത്, ആരിഫ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. mjr manal lorry പിടികൂടിയ മണൽ ലോറിയുമായി പൊലീസ് സംഘം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.