സോളിഡാരിറ്റി സംസ്ഥാന സമ്മേളനം: യൂത്ത് കരവാന് ഇന്ന് കാസർകോട് തുടക്കമാവും

കാസർകോട്: ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക എന്ന മുദ്രാവാക്യത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ്​ സംസ്ഥാന പ്രസിഡൻറ്​ നഹാസ് മാള നയിക്കുന്ന യൂത്ത് കാരവാന് വൈകീട്ട് നാലിന് കാസർകോട് പുതിയ ബസ്​സ്റ്റാൻഡ്​​ പരിസരത്ത് തുടക്കമാവും. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി കർണാടക സംസ്ഥാന പ്രസിഡൻറ്​ ലബിദ് ഷാഫി, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജുമൈൽ, ഷബീർ കൊടുവള്ളി, ടി. മുഹമ്മദ് വേളം, റഷാദ്, വി.എൻ. ഹാരിസ്, ആയിഷത്ത് സുമൈല, റഹീസ് മഞ്ചേശ്വരം, ഇസ്മായിൽ പള്ളിക്കര എന്നിവർ സംബന്ധിക്കും. യൂത്ത് കാരവാ​ൻെറ ഭാഗമായി നടത്തുന്ന കലാജാഥക്ക്​ ജില്ലയിൽ മൂന്നു കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.