മലമ്പനി ദിനാചരണം

കുമ്പള: ലോക മലമ്പനി ദിനാചരണത്തിന്‍റെ ഭാഗമായി കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സെമിനാർ, ഗപ്പിമത്സ്യ വിതരണം, ബ്രോഷർ പ്രകാശനം, അന്തർ സംസ്ഥാന തൊഴിലാളി മെഡിക്കൽ ക്യാമ്പ്, മലമ്പനി നിർമാർജന പ്രതിജ്ഞ, കവുങ്ങിൻ തോട്ടങ്ങളിൽ പരിശോധന, കർഷക കൂട്ടായ്മ എന്നിവ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം.സി. നസീമ ഖാലിദ് അധ്യക്ഷത വഹിച്ചു. സി.എച്ച്.സി തയാറാക്കിയ ബ്രോഷർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫിന് നൽകി പ്രകാശനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. കെ. ദിവാകര റൈ മലമ്പനി ദിനാചരണ സന്ദേശം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.സി. ബാലചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത്​ അംഗം കെ. അബ്ദുൽ റിയാസ്, ഹെൽത്ത് ഇൻസ്പെക്ടർ ഗന്നിമോൾ എന്നിവർ സംസാരിച്ചു. പടം. 2) മലമ്പനി ദിനാചരണത്തിന്‍റെ ഭാഗമായി കുമ്പള സി.എച്ച്​.സി സംഘടിപ്പിച്ച പരിപാടിയിൽ കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ഗപ്പിമത്സ്യം നിക്ഷേപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.