ഉദുമ: ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ നാമധേയത്തിൽ ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ സോഷ്യൽ എക്സലൻസ് അവാർഡ് എഴുത്തുകാരനും കഥാകൃത്തുമായ പ്രഫ. എം.എ. റഹ്മാന് സമ്മാനിച്ചു. 25,000 രൂപയും ഉപഹാരവും അടങ്ങുന്ന അവാർഡ് മാങ്ങാട് ടൗണിൽ നടന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എ. റഹ്മാന് സമ്മാനിച്ചു. ഉദുമ പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡൻറ് കാപ്പിൽ കെ.ബി.എം. ഷരീഫ് അധ്യക്ഷത വഹിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായധനം ജില്ല മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ, ഈദ് കിസ്വ ദുബൈ കെ.എം.സി.സി ജില്ല വൈസ് പ്രസിഡൻറ് റഷീദ് ഹാജി കല്ലിങ്കാൽ, അന്തരിച്ച മുസ്‍ലിം ലീഗ് നേതാവിന്റെ കുടുംബത്തിനുള്ള സഹായം ഉദുമ മണ്ഡലം മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി എ.ബി. ഷാഫി എന്നിവർ വിതരണം ചെയ്തു. എ.കെ.എം. അഷ്റഫ് എം.എൽ.എ, ഉദുമ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ സൈനബ അബൂബക്കർ, അംഗങ്ങളായ ബഷീർ പാക്യാര, യാസ്മിൻ റഷീദ്, ഹാരിസ് അങ്കക്കളരി, നഫീസ പാക്യാര, സുനിൽകുമാർ മൂലയിൽ, ഉദുമ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ബി. ബാലകൃഷ്ണൻ, ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് റഊഫ് ബാവിക്കര, ഷംസുദ്ദീൻ ഓർബിറ്റ്, എം.ബി. അബ്ദുൽ കരീം നാലാംവാതുക്കൽ, കാദർ ഖാത്തിം, എ.എം. ഇബ്രാഹിം, കെ.കെ. ഷാഫി കോട്ടക്കുന്ന്, ഇസ്മായിൽ നാലാംവാതുക്കൽ, ഹസൈനാർ ചോയിച്ചിങ്കല്ല്, എം. ഹസൈനാർ, അഡ്വ. എം.കെ. മുഹമ്മദ് കുഞ്ഞി, മുജീബ് ബേക്കൽ, അഷ്റഫ് പള്ളം, ജാബിർ നാലാംവാതുക്കൽ, റംഷീദ് നാലാംവാതുക്കൽ, ആബിദ് മാങ്ങാട്, മജീദ് മാങ്ങാട്, ഉബൈദ് പാക്യാര, കുഞ്ഞികൃഷ്ണൻ മാങ്ങാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.എച്ച്. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.