തൃക്കരിപ്പൂർ: മണലെടുപ്പ് കുഴികൾ സന്ദർശിച്ച്, ഭൂമിക്ക് വന്നുചേരുന്ന മുറിവുകളുടെ ആഴം കണ്ടറിഞ്ഞും പാരിസ്ഥിതിക ആഘാതങ്ങൾ ഭൂമിയെ നശിപ്പിക്കുമെന്ന സത്യം തൊട്ടറിഞ്ഞും കുരുന്നുകൾ. ചെറുവത്തൂർ ബി.ആർ.സിയുടെ കീഴിലുള്ള മാച്ചിക്കാട് പ്രാദേശിക പ്രതിഭ കേന്ദ്രത്തിലെ കുട്ടികളാണ് ഭൗമദിനത്തിൽ ഭൂമിയുടെ മാറുപിളർക്കുന്ന കാഴ്ചകൾകണ്ട് പുതിയ തിരിച്ചറിവ് നേടിയത്. ബി.ആർ.സി ട്രെയിനറും പരിസ്ഥിതി പ്രവർത്തകനുമായ പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൻ സി. വിജയൻ ഭൗമദിന സന്ദേശം നൽകി. സി. സുമ, കെ. സുധ, സി. ആതിര എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ബി.ആർ.സിയുടെ കീഴിലുള്ള കുന്നുംകിണറ്റുകര, നടക്കാവ്, പലോത്ത്, ഒരിയര, ചെറുവത്തൂർ എന്നീ പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളിലും ഭൗമദിന ക്വിസ്, കൊളാഷ് നിർമാണം, പരിസ്ഥിതി ഗീതാലാപനം, പോസ്റ്റർ രചന, നാട്ടുമാവ് നടൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. tkp brc.jpg ബി.ആർ.സി പഠനസംഘം മണ്ണെടുപ്പ് കേന്ദ്രം സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.