ജീവിതശൈലി രോഗനിർണയ ക്യാമ്പ്

ചെറുവത്തൂർ: കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തി​ന്റെ നേതൃത്വത്തിൽ ഞണ്ടാടി പ്രഭാത് വായനശാലയുടെ സഹകരണത്തോടെ നടത്തി. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ്​ സി.വി. വിജയരാജൻ ഉദ്​ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ്​ സി. സുഗതൻ അധ്യക്ഷത വഹിച്ചു. നഴ്സുമാരായ കാർത്യായനി, ഷീന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. ബാബു എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി അനീഷ സ്വാഗതവും ലൈബ്രേറിയൻ വിജി നന്ദിയും പറഞ്ഞു ക്യാമ്പിൽ ജില്ല ആശുപത്രി സ്റ്റാഫ് അഞ്ജലി, ശ്രീമിഷ എന്നിവർ ഷുഗർ, കൊളസ്ട്രോൾ, പ്രഷർ എന്നിവ പരിശോധിച്ചു. ആശ പ്രവർത്തകരായ ദീപ, നിർമല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പടം.. കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തി​ന്റെ നേതൃത്വത്തിൽ ഞണ്ടാടി പ്രഭാത് വായനശാലയിൽ നടന്ന ജീവിതശൈലീ രോഗനിർണയ ക്യാമ്പിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.