കാസർകോട്: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ മേയ് മൂന്നുമുതല്‍ ഒമ്പതുവരെ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയുടെ ജില്ലതല സംഘാടകസമിതി യോഗം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തു കാസർകോട്: 2022-23 സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെയും സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാചരണത്തിന്റെയും ഭാഗമായി ജില്ല വ്യവസായ കേന്ദ്രം തയാറാക്കിയ വകുപ്പിന്റെ വിവിധ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ബുക്ക്‌ലെറ്റ് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന് നല്‍കി പ്രകാശനം ചെയ്തു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍, മാനേജര്‍ ആര്‍. രേഖ, ഉപജില്ല വ്യവസായ ഓഫിസര്‍ കെ.പി. ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ- വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളും നല്‍കുന്ന സേവനങ്ങളും സംബന്ധിച്ചുള്ള കൈപ്പുസ്തകം ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന് നല്‍കി പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.