ഡി.വി. ബാലകൃഷ്ണ‍െൻറ വീട്ടിൽ ഉമ്മൻ ചാണ്ടിയെത്തി

ഡി.വി. ബാലകൃഷ്ണ‍ൻെറ വീട്ടിൽ ഉമ്മൻ ചാണ്ടിയെത്തി കാഞ്ഞങ്ങാട്: വൈദ്യുതി ​ലൈനിൽനിന്ന്​ ഷോക്കേറ്റ് മരിച്ച കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ്​ ഡി.വി. ബാലകൃഷ്ണ‍​ൻെറ കുടുംബത്തെ നെഞ്ചോടു ചേർത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തിങ്കളാഴ്ച രാത്രി പത്തിനാണ്​ കൊവ്വൽ പള്ളി മന്യോട്ടുള്ള വസതിയിൽ ഉമ്മൻ ചാണ്ടിയെത്തിയത്. ഡി.വി. ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിർണായകമായ രീതിയില്‍ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയായിരുന്ന സമയത്ത് നിരവധി തവണ ഈ വീട്ടിലെത്തിയിരുന്നു. സഹപ്രവർത്തകരുടെയോ കോൺഗ്രസ് അല്ലാത്തവരുടെയോ ഒരുപാട് ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി മുഖ്യമന്ത്രിയായ സമയത്ത് നേരിട്ട് വിളിച്ചിരുന്നു. പാർട്ടിക്ക് ഉന്മേഷവാനായ ആത്മാർഥതയുള്ള പ്രവർത്തകനെയാണ് നഷ്ടമായതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഓരോ മണിക്കൂറും പാർട്ടിക്കുവേണ്ടി ചെലവഴിച്ചയാളായിരുന്നു. ആരെയും ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നില്ല അദ്ദേഹത്തി‍ൻെറ പ്രവർത്തനങ്ങളെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ കൂടെ കോണ്‍ഗ്രസ് നേതാക്കളായ കെ.സി. ജോസഫ്, കെ.സി. അബു, പി.കെ. ഫൈസല്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, അഭിജിത്ത്, ഹക്കിം കുന്നില്‍, ഗോവിന്ദന്‍ നായര്‍, പി.ജി. ദേവ്, പി.വി. സുരേഷ്, കെ.പി. ബാലകൃഷ്ണന്‍, ബഷീര്‍ ആറങ്ങാടി, ശാന്തമ്മ ഫിലിപ്പ് എന്നിവര്‍ ഉണ്ടായിരുന്നു. umman chandi dv house ഷോക്കേറ്റ് മരിച്ച ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ്​ ഡി.വി. ബാലകൃഷ്ണന്റെ വീട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.