ചെറുവത്തൂർ: എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റിയുടെ റമദാൻ കാമ്പയിനിൻെറ ഭാഗമായി ജില്ല കമ്മിറ്റിയുടെ കീഴിൽ ചെറുവത്തൂർ കോട്ടപ്പള്ളിയിൽ മൂന്നു ദിവസങ്ങളിലായി നടത്തുന്ന റമദാൻ പ്രഭാഷണത്തിന് ശനിയാഴ്ച തുടക്കമാവും. രാവിലെ ഒമ്പതിന് കോട്ടപ്പള്ളി മഖാം സിയാറത്തിന് കാടങ്കോട് മഹല്ല് ഖത്തീബ് ഫൈസൽ ഹുദവി നേതൃത്വം നൽകും. തുടർന്ന് സ്വാഗത സംഘം ട്രഷറർ വി.കെ. ഇബ്രാഹിം ഹാജി പതാക ഉയർത്തും. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡൻ്റ് യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ഷൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും. രണ്ടാം ദിവസമായ ഞായറാഴ്ച എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് താജുദ്ദീൻ ദാരിമി ഉദ്ഘാടനം നിർവഹിക്കും. കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും. മുഹമ്മദ് ഹനീഫ് നിസാമി പ്രഭാഷണം നടത്തും. മൂന്നാംദിവസമായ തിങ്കളാഴ്ച സൈനുൽ ആബിദീൻ തങ്ങൾ അൽബുഖാരി കുന്നുങ്കൈ ഉദ്ഘാടനം നിർവഹിക്കും. അബ്ദുല്ല സലീം വാഫി പ്രഭാഷണം നടത്തും. മൂന്നുദിവസങ്ങളിലായി വേദിയിൽ പ്രമുഖ മത- രാഷ്ട്രീയ സാംസ്കാരിക നേതാക്കളും സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ല മേഖല നേതാക്കൾ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ സുബൈർ ദാരിമി അൽ ഖാസിമി, യൂനുസ് ഫൈസി കാക്കടവ്, ഒ.ടി. അഹമ്മദ് മൗലവി, ടി.സി. സലാം ഹാജി, വി.കെ. ഇബ്രാഹിം, അബ്ദുൽ ഖാദർ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.