അസഹിഷ്ണുത​, പൗരത്വം, ഹിജാബ്​...

bliur വിദ്വേഷ രാഷ്ട്രീയത്തിനുനേരെ ചോദ്യശരമെയ്ത്​ തെരുവുനാടകങ്ങൾ കാസർകോട്​: ഫാഷിസത്തിന്‍റെ സംഹാരക്രിയയിൽ തകരുന്ന നാടിനെ തുറന്നുകാണിച്ച്​ തെരുവുനാടകങ്ങൾ. അഭി​പ്രായ സ്വാതന്ത്ര്യത്തിനുനേരായ കൂച്ചുവിലങ്ങ്​, ഇഷ്ടഭക്ഷണവും വസ്ത്രവും ധരിക്കുന്നവർക്കെതിരായ ആൾക്കൂട്ടാക്രമണങ്ങൾ, പ്രതികരിക്കുന്നവർക്കുനേരെ രാജ്യദ്രോഹിയെന്ന ചാപ്പകുത്തൽ, തിരിച്ചറിയൽ കാർഡില്ലെങ്കിൽ രാജ്യത്തുനിന്ന്​ പുറത്താക്കിക്കോളൂവെന്ന ആക്രോശം, എഴുത്തുകാരുടെയും സമൂഹിക പ്രവർത്തകരുടെയും നെഞ്ചിൽ കഠാരയിറക്കൽ തുടങ്ങി കണ്ടും കേട്ടും കൊണ്ടിരിക്കുന്ന ചെയ്തികളാണ്​ തെരുവുനാടകങ്ങളിലൂടെ പുനരാവിഷ്കരിച്ചത്​. കണ്ണൂർ സർവകലാശാല കലോത്സവത്തിന്‍റെ സമാപനദിവസം കാസർകോട്​ പുതിയ ബസ്​സ്റ്റാൻഡിലാണ്​ തെരുവുനാടകയരങ്ങേറ്റം. കലോത്സവത്തിന്‍റെ വേദി എട്ട്​ കൂടിയായിരുന്നു പുതിയ ബസ്​സ്റ്റാൻഡ്​. ത്രിശൂലവുമേന്തി തലങ്ങും വിലങ്ങും ഓടുന്ന ആക്രമികൾ, ഇഷ്ടമില്ലാത്തവരെയെല്ലാം വകവരുത്തുന്ന ആൾക്കൂട്ടം, മതത്തിന്‍റെ പേരിൽ തമ്മിലടിപ്പിച്ച്​ അധികാരചക്രം തിരിച്ചു സുഖിക്കുന്നവർ തുടങ്ങിയവരെല്ലാം വിവിധ കോളജുകളിൽനിന്നുള്ള വിദ്യാർഥികൾ അരങ്ങിലെത്തിച്ചു. പെൺകുട്ടിയെ പിച്ചിച്ചീന്തുന്നവരും ചതിക്കുഴിലാക്കുന്നവരും ഇതിവൃത്തമായി. ഫാഷിസം താണ്ഡവമാടുമ്പോഴും പ്രതികരണമെല്ലാം സാമൂഹിക മാധ്യമങ്ങളിലിരുന്ന്​ മാത്രം നടത്തുന്നവരെ കണക്കറ്റ്​ പരിഹസിക്കുകയാണ്​ ചിലർ​. ലോകനാടകദിനത്തിലാണ്​ ശക്തമായ ഉള്ളടക്കവുമായി തെരുവുനാടകങ്ങൾ കലോത്സവഭാഗമായി അരങ്ങേറിയതെന്നത്​ യാദൃച്ഛികം. ഒരുകാലത്ത്​ തെരുവ്​ അടക്കിവാണ നാടകങ്ങളുടെ തിരിച്ചുവരവിന്​ നൂറുകണക്കിനുപേർ കാഴ്ചക്കാരായി. photos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.