കാസർകോട്: സവർണ സംവരണം നടപ്പാക്കാൻ തിടുക്കം കൂട്ടിയവർ ദലിത് പിന്നാക്ക സംവരണം അട്ടിമറിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാർ പറഞ്ഞു. സവർണ സംവരണം നടത്തിയവർ ദലിത് സംവരണം അട്ടിമറിക്കുന്നു എന്ന മുദ്രാവാക്യത്തിൽ എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ സംഭാവന ചെയ്ത വഖഫ് ബോർഡിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബോർഡിനുതന്നെ സാധിക്കുമ്പോൾ നിയമനം പി.എസ്.സിക്കു വിടുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.എ. സവാദ്, വിമൻ ഇന്ത്യ ജില്ല പ്രസിഡൻറ് ഖമറുൽ ഹസീന എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി അഹമ്മദ് ചൗക്കി സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി, ജില്ല നേതാക്കളായ അൻസാർ ഹൊസങ്കടി, ഖാദർ അറഫ, മുഹമ്മദ് മാവിലാടം, മണ്ഡലം ഭാരവാഹികളായ മുബാറക്ക് കടംബാർ, മുഹമ്മദ് കരിമ്പളം, അൻവർ കല്ലങ്കൈ, ശിഹാബ് കടവത്ത്, സമദ് പാറപ്പള്ളി, ഷബീർ കാഞ്ഞങ്ങാട്, അബ്ദുല്ല ഹാജി, മൊയ്തു തൈക്കടപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി. ------------------------ SDPI: സവർണ സംവരണം നടത്തിയവർ ദലിത് സംവരണം അട്ടിമറിക്കുന്നുവെന്ന മുദ്രാവാക്യത്തിൽ എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.