കണ്ണൂർ സർവകലാശാല കലോത്സവം: കേൾക്കാം 'കാസിറ കൂട് ബിസ്യം'

കാസർകോട്: മേള നഗരിയിലെത്തുന്നവർക്ക്​ കേൾക്കാം അൽപം നാടൻ വർത്തമാനങ്ങളും അടിപൊളി പാട്ടുകളും. ഇതിനായി 'കാസിറ കൂട് ബിസ്യം' എന്ന കലോത്സവ റേഡിയോ സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. സംഘാടക സമിതിയിലെ ന്യൂ മീഡിയ ആൻഡ് ടെക്നിക്കൽ കമ്മിറ്റി ആണ് റേഡിയോ സ്റ്റേഷൻ ഒരുക്കിയത്. വിദ്യാർഥികളായ സഞ്ജയ് കൃഷ്ണ, സോന മുരളി, അദ്വൈത്, സ്നേഹ, ശാലിനി, ശിവപ്രസാദ് എന്നിവരാണ് സ്റ്റുഡിയോയുടെ നിയന്ത്രണം. വിവിധ കോളജുകളിൽനിന്ന്​ എത്തുന്ന വിദ്യാർഥികൾക്ക് കലോത്സവ സംബന്ധമായ വിവരങ്ങൾ കൈമാറുകയാണ് ലക്ഷ്യം. ഒപ്പം അടിപൊളി പാട്ടുകളും കേൾക്കാം. കാമ്പസിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ സ്‌പീക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഫിസിക്സ് പഠന വകുപ്പിലാണ് സ്റ്റുഡിയോ സജ്ജമാക്കിയത്. photo: radio station team കലോത്സവ റേഡിയോയുടെ അണിയറപ്രവർത്തകർ സ്റ്റുഡിയോയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.