ലഹരി വിരുദ്ധ പ്രചാരണ യോഗം

ചെറുവത്തൂർ: സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ലഹരി മാഫിയകൾക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ചന്തേര ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വലിയപറമ്പ പടന്നകടപ്പുറം പാണ്ട്യാല വളപ്പ് മുസ്‍ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണ്ട്യാല വളപ്പ് ഹിദായത്തുൽ ഇസ്‍ലാം മദ്റസ ഹാളിൽ നടത്തി. ചന്തേര ജനമൈത്രി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.നാരായണൻ ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി.വി. അബ്ദുൽ സലാം ഹാജി അധ്യക്ഷത വഹിച്ചു. ചന്തേര ജനമൈത്രി ബീറ്റ് ഓഫിസർ സുരേശൻ കാനം ക്ലാസെടുത്തു. ചടങ്ങിൽ എൻ.കെ. മുഹമ്മദ് കുഞ്ഞി, പി.പി. സുധീഷ്, അഞ്ചില്ലത്ത് കുഞ്ഞബ്ദുല്ല, അബ്ദുല്ല അഹ്സനി, ഉസ്താദ് സിദ്ദീഖ് ഫൈസി എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്ത്രീകളടക്കം ഒട്ടേറെപ്പേർ പങ്കെടുത്തു. പടം..പാണ്ട്യാലവളപ്പ് ഹിദായത്തുൽ ഇസ്‍ലാം മദ്റസ ഹാളിൽ ലഹരി വിരുദ്ധ പ്രചാരണ യോഗത്തിൽ സുരേഷ് കാനം ക്ലാ​സെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.