വനിത ദിനാഘോഷം

കാസർകോട്: കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് സീതാലയം, ജില്ല ഹോമിയോ ആശുപത്രി എന്നിവയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിത ദിനത്തിന്‍റെ ഭാഗമായി ഏകദിന സെമിനാറും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ജില്ല ഹോമിയോ ആശുപത്രിയില്‍ നടന്ന പരിപാടി ഡെന്റല്‍ സര്‍ജനും സിനിമ താരവുമായ ഡോ. വൃന്ദ എസ്. മേനോന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ രജിത റാണി അധ്യക്ഷത വഹിച്ചു. ഡി.എം.ഒ (ഹോമിയോ) ഡോ. ഐ.ആര്‍. അശോക് കുമാര്‍ മുഖ്യാതിഥിയായി. 'പ്രതീക്ഷകളുടെ സ്ത്രീ ലോകം' എന്ന വിഷയത്തില്‍ പയ്യന്നൂര്‍ എ.ഡബ്ല്യു.എച്ച് കോളജ് വൈസ് പ്രിന്‍സിപ്പൽ താനിയ കെ. ലീല, സീതാലയം സൈക്കോളജിസ്റ്റ് ജംലി ജാസില നൗഫല്‍ എന്നിവര്‍ ക്ലാസെടുത്തു. സീതാലയം കണ്‍വീനര്‍ ഡോ. പി.പി. ശ്രീജ സ്വാഗതവും മെഡിക്കല്‍ ഓഫിസര്‍ സീതാലയം ഡോ. ഷാഹിന സലാം നന്ദിയും പറഞ്ഞു. ഫോട്ടോ- അന്താരാഷ്ട്ര വനിത ദിനത്തിന്‍റെ ഭാഗമായി ഏകദിന സെമിനാര്‍ ഡെന്റല്‍ സര്‍ജനും സിനിമ താരവുമായ ഡോ. വൃന്ദ എസ്. മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു കൃഷിശ്രീ സൻെററില്‍ സര്‍വിസ് പ്രൊവൈഡര്‍ നിയമനം കാസർകോട്​: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിനുകീഴില്‍ കാസർകോട്​ ബ്ലോക്ക് തല കൃഷിശ്രീ ചെങ്കള പഞ്ചായത്ത് കൃഷിഭവന്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്നു. ഇതിന്‍റെ ഭാഗമായി കാര്‍ഷിക വൃത്തിയില്‍ അഭികാമ്യവും വിവിധ കൃഷിപ്പണികള്‍ ചെയ്യുന്നതിന് താല്പര്യവുമുള്ള യുവതീ യുവാക്കളില്‍ നിന്ന് സര്‍വിസ് പ്രൊവൈഡര്‍മാരാകാന്‍ അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവര്‍ക്ക് കൃഷി വകുപ്പ് വിവിധ കൃഷിരീതികളില്‍ പരിശീലനം നല്‍കും. കൃഷിശ്രീ സൻെറര്‍ ഏറ്റെടുക്കുന്ന സര്‍വിസുകള്‍ ചെയ്യുന്നതിന് അനുസൃതമായ വേതനം ലഭിക്കും. കാസർകോട്​ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകള്‍, കാസർകോട്​ നഗരസഭ പരിധികളില്‍ താമസിക്കുന്നവരും 50 വയസ്സില്‍ താഴെയുള്ള, ഐ.ടി.ഐ, ഐ.ടി.സി, വി.എച്ച്.എസ്.ഇ, എസ്.എസ്.എല്‍.സി വരെ യോഗ്യതയുള്ളവരുമായ അപേക്ഷകര്‍ മാര്‍ച്ച് 11ന് വൈകീട്ട് നാലിനകം കാസർകോട്​ ബ്ലോക്ക് പഞ്ചായത്തിനുസമീപം പ്രവര്‍ത്തിക്കുന്ന കൃഷി അസി. ഡയറക്ടര്‍ കാര്യാലയത്തിലോ ചെങ്കള കൃഷിഭവനിലോ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9383471977

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.