പ്രതിഷേധം ശക്തം: തിരുമുമ്പ് പ്രതിമയിലെ നാഗവും പുറ്റും നീക്കി

ചെറുവത്തൂർ: പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിർമിച്ച തിരുമുമ്പ് പ്രതിമയിലെ നാഗവും പുറ്റും നീക്കംചെയ്തു. ശക്തമായ പ്രതിഷേധത്തെ തുടർന്നാണിത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ടി.എസ്. തിരുമുമ്പ് ഭവനത്തിനടുത്തായി തിരുമുമ്പി​െന്റ പ്രതിമ നിർമിച്ചത്. പ്രതിമയുമായി ബന്ധിച്ച് നാഗവും പുറ്റും നിർമിച്ചിരുന്നു. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതാണിവയെന്നും തിരുമുമ്പുമായി ഒരു ബന്ധമില്ലാത്തതാണിവയെന്നും പറഞ്ഞ്​ നാട്ടിൽ പ്രതിഷേധം ഉയർന്നു. ഇതിനെ തുടർന്ന് കാർഷിക ഗവേഷണ കേന്ദ്രം അധികൃതർ നാഗവും പുറ്റും നീക്കം ചെയ്യുകയായിരുന്നു. പടം.. നാഗവും പുറ്റും നീക്കം ചെയ്ത ടി.എസ്.തിരുമുമ്പ് പ്രതിമ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.