നാലാംതരം തുല്യത ഏഴാംതരം തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാസർകോട്​: സാക്ഷരത മിഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നാലാംതരം തുല്യത കോഴ്‌സിനും ഏഴാം തരം തുല്യത കോഴ്‌സിനും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്‌കൂളില്‍ ചേര്‍ന്ന് നാലാം തരം പൂര്‍ത്തിയാകാത്തവര്‍ക്ക് നാലാം തരം തുല്യതക്കും, നാലാം തരം വിജയിച്ചവരും ഏഴാംതരം പൂര്‍ത്തിയാകാത്തവര്‍ക്ക് ഏഴാംതരം തുല്യത കോഴ്‌സിനും ചേരാം. പ്രായം 16 വയസ്സിന് മുകളില്‍. പഞ്ചായത്ത് മുനിസിപ്പല്‍ പ്രദേശങ്ങളിലുള്ള സാക്ഷരത മിഷന്‍ തുടര്‍ വിദ്യാകേന്ദ്രങ്ങളിലും വികസന വിദ്യാകേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്‍ സൗജന്യമാണ്. നാലാംതരം തുല്യതക്ക് മലയാളം / കന്നട, ഇംഗ്ലീഷ്, ഗണിതം, നമ്മളും നമുക്ക് ചുറ്റും എന്നീ വിഷയങ്ങളും ഏഴാംതരം തുല്യതക്ക് മലയാളം / കന്നട ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുമാണ് ഉള്ളത്. സാക്ഷരത മിഷന്‍ വിദ്യാകേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലും അവധി ദിവസങ്ങളില്‍ ക്ലാസ് നല്‍കും. ഫോണ്‍ 04994255507. ക്ലസ്റ്റര്‍ കോഓഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കുമ്പള: ബി.ആര്‍.സിയുടെ കീഴിലുള്ള വിവിധ ക്ലസ്റ്ററുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കോഓഡിനേറ്റര്‍മാരുടെ ഒഴിവുണ്ട്. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ബി.എഡ്. മാര്‍ച്ച് ഏഴിന് വൈകീട്ട് 5ന് മുമ്പ് കുമ്പള ബി.ആര്‍.സി. ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബി.ആര്‍.സി ഓഫിസില്‍ ലഭ്യമാണ്. ഇ-മെയില്‍വഴി അപേക്ഷ സ്വീകരിക്കുന്നതല്ല. ഫോണ്‍ 04998 28443, 9745419521.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.